dcsimg

ഇലമുളച്ചി

Image of Superrosids

Description:

ഇലമുളച്ചി Bryophyllum Name : Bryophyllum pinnata (Kalanchoe pinnata) Family : Crassulaceae ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാകാം ഇതിനെ ഇലമുളച്ചി എന്ന പേര് ലഭിച്ചത്.ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധനവ് സാധാരണയായി ഇലകലുടെ അരികുകളിൽ ഉണ്ടാകുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്. ഇലമുളച്ചി ഒരു ആയുവേദ ഔഷധസസ്യമാണ്.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
ffd4e831efab158e3222ef2d74f8d149