dcsimg

കറുവ വൃക്ഷം

Image of Magnoliids

Description:

കറുവ സിനമോൺ Name : Cinnamomum zeylanicum Family : Lauraceae എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷം. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ് “കറുവപ്പട്ട’’. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. തൊലിക്കുപുറമേ, ഇതിന്റെ ഇലയിൽ പൊതിഞ്ഞ് ചക്കയട, കുമ്പിളപ്പം തുടങ്ങിയ പലഹാരങ്ങൾ പുഴുങ്ങിയെടുക്കുന്നതിനും കേരളത്തിൽ ഉപയോഗിക്കുന്നു. വടക്കൻ കേരളത്തിൽ കറപ്പ (കറപ്പതോൽ) എന്നും അറിയപ്പെടുന്നു.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
f472f5939f7b52ddf0fe08c7a9d98aff